പന്തളം:എസ്.എൻ.ഡി.പി യോഗം മറ്റപ്പള്ളി 6475-ാംനമ്പർ ശാഖയിലെ ഗുരു ക്ഷേത്രസമർപ്പണവും ഗുരുദേവ ശിലാവിഗ്രഹ പ്രതിഷ്ഠയും 17, 18, 19 തീയതികളിൽ നടക്കും. ശിവഗിരി മഠം ദിവ്യാനന്ദഗിരി സ്വാമിയും ക്ഷേത്രതന്ത്രി അഡ്വ. പെരിങ്ങനാട് രതീഷ് ശശിയും മുഖ്യകാർമ്മികത്വം വഹിക്കും.
ഇന്ന് രാവിലെ 8 ന് ശാഖാ പ്രസിഡന്റ് നിഖിൽ രാജ് നടരാജൻ പതാക ഉയർത്തും.11.20 ന് പന്തളം യൂണിയൻ കൗൺസിലർ രേഖ അനിൽ അനുഗ്രഹ പ്രഭാഷണം നടത്തും .ഉച്ചയ്ക്ക് 1 ന് ഗുരുപ്രസാദ വിതരണം. 1.30 മുതൽ വിഗ്രഹ ഘോഷയാത്ര . യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയുടെയും, സെക്രട്ടറി ഡോ: എ .വി . ആനന്ദരാജന്റെയും, വൈസ് പ്രസിഡന്റ് ടി .കെ. വാസവന്റെയും, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിട്രേറ്റർ സുരേഷ് പരമേശ്വരന്റെയും യൂണിയൻ ഭാരവാഹികൾ, ശാഖ ഭാരവാഹികൾ, ശാഖാ അംഗങ്ങൾ ,എന്നിവരുടെയും സാന്നിദ്ധ്യത്തിൽ ഗുരുദേവ ശിലാവിഗ്രഹം സമർപ്പിക്കുന്ന മറ്റപ്പള്ളി ഗോവിന്ദ ഭവനത്തിൽ സുഭാഷ് ചന്ദ്ര ശില്പിയിൽ നിന്ന് വിഗ്രഹം ഏറ്റുവാങ്ങും. .രാത്രി 8ന് നിവേദിത മനോജ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ. 9 ന് ഭക്തി ഗാനസുധ.. 18ന് രാവിലെ 11 ന് കോട്ടയം ഗുരുനാരായണ സേവാ നികേതൻ ആശാപ്രദീപ് നടത്തുന്ന അനുഗ്രഹപ്രഭാഷണം . വൈകിട്ട് മൂന്നിന് ശ്രീനാരായണഗുരുദേവ സന്ദേശ സമ്മേളനം ശാഖ പ്രസിഡന്റ് നിഖിൽ രാജ് നടരാജന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. . യൂണിയൻ സെക്രട്ടറി ഡോ. എ.വി.ആനന്ദരാജ് സന്ദേശം നൽകും .യൂണിയൻ വൈസ് പ്രസിഡന്റ് ടി. കെ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി പ്ലസ് ടു വിദ്യാർത്ഥികൾ എന്നിവരെ ടിവി ഫ്രെയിം സനൽ മറ്റപ്പള്ളി, അനുമോദിക്കും. യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ ,വി സുധാകരൻ, അനിൽ ഐസെറ്റ്, സുരേഷ് മുടിയൂർക്കോണം, എസ് ആദർശ് , രാജു കാവുംപാട് ,ശാഖാ ഭാരവാഹികളായ ബി. സദാശിവൻ, എൻ. ഗംഗാധരൻ, എസ്. സുരേഷ്, മോഹനൻ , പ്രദീപ് , ഷൈൻ പണിക്കർ, രാജീവ് മങ്ങാരം , സി.മുരളി . വിവിധ ക്ഷേത്ര ഭാരവാഹികളായ എം ബാബു ,കെ.എൻ . സോമൻ, ജയൻ , പ്രഭ വി .മറ്റപ്പള്ളി, എം .വി രാജൻ ,സമുദായ നേതാക്കന്മാരായ ശശീധരൻപിള്ള കൃഷ്ണൻകുട്ടി ,പി. കെ സതീഷ് കുമാർ, കെ ബിനു എന്നിവർ പ്രസംഗിക്കും. .ശാഖാ സെക്രട്ടറി കെ ഉദയഭാനു സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം ബി. ഭാർഗവൻ നന്ദിയും പറയും .വൈകിട്ട് 5. 30ന് താഴികക്കുട സമർപ്പണം . രാത്രി 7 ന് അക്ഷയ ഗിരീഷ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ. 7.30 ന് കൈകൊട്ടിക്കളി . 19 ന് രാവിലെ 9 ന് ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠ.10 ന് ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ: സിനിൽ മുണ്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. . ശിവഗിരി മഠം ദിവ്യാനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് ടി .കെ വാസവൻ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ ,സുരേഷ് മുടിയൂർക്കോണം ,ബി സുധാകരൻ ,അനിൽ ഐസെറ്റ് രാജു കാവുംപാട് ,രേഖ അനിൽ , എസ് ആദർശ് , ദിലീപ് പെരുമ്പുളിക്കൽ ,എസ് പുഷ്‌കരൻ രാജീവ് മങ്ങാരം, ശിവജി ഉള്ളന്നൂർ ,സുരഭി കെ ശിവരാമൻ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വി.സോമനാഥൻ,അഖിൽ വി ദേവൻ , നിതിൻ രാജ് നടരാജൻ, വിമല രവീന്ദ്രൻ ബി. സദാശിവൻ ,നിഖിൽ രാജ് നടരാജൻ ,പി രഞ്ജിത്ത് ,സിന്ധു ബി, സ്മിത ജെ, രാഹുൽ ബി, സുചിത്ര കെ എന്നിവർ പ്രസംഗിക്കും.പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ .വി . ആനന്ദരാജ് സ്വാഗതവും മറ്റപ്പള്ളി ശാഖാ സെക്രട്ടറി കെ ഉദയഭാനു നന്ദിയും പറയും .ഉച്ചയ്ക്ക് 1 ന് പ്രസാദവിതരണം.രാത്രി 7 ന് നാമജപലഹരി എന്നിവ നടക്കുമെന്ന് മറ്റപ്പള്ളി ശാഖ പ്രസിഡന്റ് നിഖിൽ രാജ് നടരാജൻ, വൈസ് പ്രസിഡന്റ് രഞ്ജിത്ത്. പി, സെക്രട്ടറി കെ. ഉദയഭാനു ,എന്നിവർ പറഞ്ഞു. ഗുരുകൃപ കൺസഷൻ ജി രാജീവ് കൃഷ്ണപുരമാണ് ഗുരുക്ഷേത്ര ശില്പി.