പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ നടത്തിയ സ്വാതന്ത്യദിനാഘോഷ പരിപാടിയിൽ ആന്റോ ആന്റണി എ.പി സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഡി.സി.സി പ്രസിസന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ രാജീവ് ഭവൻ അങ്കണത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളയ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, സുനിൽ എസ്.ലാൽ, റോജിപോൾ ദാനിയേൽ, എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, പോഷക സംഘടനാ നേതാക്കളായ ശ്യാം.എസ് കോന്നി, അൻസർ മുഹമ്മദ്, ബാബു മാമ്പറ്റ, എസ്.അഫ്‌സൽ, ഫാത്തിമ നാസർ എന്നിവർ പ്രസംഗിച്ചു.