അടൂർ : എസ്.എൻ.ഡി.പി യോഗം പന്നിവിഴ 303-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ 170 -ാം ചതയാഘോഷവും കുടുംബ സംഗമവും പോഷക സംഘടനകളുടെ സഹകരണത്തോടെ 20ന് നടക്കും. 18ന് ഉച്ചയ്ക്ക് ശേഷം 3ന് പന്നിവിഴ ഗുരുമന്ദിരാങ്കണത്തിൽ നിന്ന് നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സന്ദേശ യാത്ര യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ , ശാഖായോഗം പ്രസിഡന്റ് ആർ. സനൽകുമാറിന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്യും കൈമല ജംഗ്ഷൻ, വലിയകുളം , ഇളമത്തറ ഭാഗം അടൂർ ചന്തമുക്ക് , കോട്ടപ്പുറം വഴി ശാഖാ യോഗം പ്രാർത്ഥനാ ഹാളിൽ സമാപിക്കും. . ചതയസന്ദേശ യാത്രയിൽ എല്ലാ ശ്രീനാരായണീയരും പങ്കാളികളാകണമെന്ന് ശാഖാ സെക്രട്ടറി റ്റി.ആർ.രാമരാജൻ അഭ്യർത്ഥിച്ചു