മുളക്കുഴ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73-ാം നമ്പർ കാരയ്ക്കാട് ശാഖയുടെ രണ്ടാമത് ശ്രീനാരായണ കൺവെൻഷൻ 18ന് ആരംഭിക്കും. പട്ടങ്ങാട് നവതി സ്മാരക പ്രാർത്ഥനാഹാളിൽ ഉച്ചയ്ക്ക് 2.30ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണവും ആദരിക്കലും മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സദാനന്ദൻ നിർവഹിക്കും. എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖാ പ്രസിഡന്റ് എൻ. ഗോപിനാഥനുണ്ണി എൻഡോവ്‌മെന്റ് വിതരണം ചെയ്യും. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാമോഹൻ, അംഗം ബിന്ദു.എം.പി, കൺവെൻഷൻ കൺവീനർ കെ.ബി.മോഹൻദാസ്, ശാഖാ വൈസ് പ്രസിഡന്റ് സുശീല.ജി, വനിതാസംഘം പ്രസിഡന്റ് ജലജ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിറാം, സെക്രട്ടറി കരിഷ്മാ ഷാജി എന്നിവർ പ്രസംഗിക്കും. കൺവെൻഷൻ കമ്മിറ്റി ചെയർമാൻ പി.സുജിത് ബാബു സ്വാഗതവും സെക്രട്ടറി ടി.എൻ.സുധാകരൻ നന്ദിയും പറയും. രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടക്കും. 8.30ന് ശാഖാ പ്രസിഡന്റ് എൻ.ഗോപിനാഥനുണ്ണി പതാക ഉയർത്തും. വൈകിട്ട് 6.30ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ദീപാരാധന, ദീപക്കാഴ്ച.
19ന് രാവിലെ 8ന് കൂട്ട മൃത്യുഞ്ജയഹോമം, ഗുരുപൂജ. 10.30ന് ഗുരുവിന്റെ മതാതീത ദർശനം എന്ന വിഷയത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി.പ്രൊഫ ഡോ.നൗഫൽ.എൻ. പ്രഭാഷണം നടത്തും. 2.30ന് വിശ്വശാന്തി ഹവനം, വൈകിട്ട് 4.30ന് ഗുരുസാക്ഷാത് പരബ്രഹ്മം എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി.യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗവും സൈബർസേന കോട്ടയം ജില്ലാ ചെയർമാനും മോട്ടിവേഷൻ ട്രെയിനറുമായ ബിബിൻഷാൻ പ്രഭാഷണം നടത്തും. രാത്രി 7ന് ഗാനമേള.
20ന് രാവിലെ 10ന് മഹാസർവൈശ്വര്യപൂജയും ശാരദാപുഷ്പാഞ്ജലി മന്ത്രാർച്ചനയും നടക്കും. ഉച്ചയ്ക്ക് 12ന് മഹാഗുരുപൂജ, 12.30ന് പ്രസാദവിതരണം, ചതയസദ്യ. വൈകിട്ട് 3.30ന് ഘോഷയാത്ര, തുടർന്ന് വി.കെ സുരേഷ്ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 8.30ന് നാടകം