പത്തനംതിട്ട: മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകൾ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യ - ചൈന യുദ്ധത്തിൽ പങ്കെടുത്ത കെ.ടി ഏബ്രഹാമിനെ (99) വീട്ടിലെത്തി ആദരിച്ചു. സി.പി.ഒ വി.ടി മിന്റോ, അദ്ധ്യാപകരായ ലീനാ വർഗീസ്, സ്വപ്നാ സാറാ മാത്യു, മേരി ചെറിയാൻ, എസ്.പി. സി കേഡറ്റുമാരായ കൃപാ റോസ്, മാനസ് എന്നിവർ സംസാരിച്ചു. കേഡറ്റുകൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.