strike

കുമ്പനാട് : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ പെരുമഴ സമയത്തും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബിറ്റുമിൻ പ്ലാന്റ് പ്രവർത്തിച്ചതിൽ പ്രതിഷേധം. ശക്തമായ പ്രതിഷേധവും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലും കാരണം അടച്ചിട്ടിരുന്ന പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ സമര സമിതി ഉപരോധ സമരം നടത്തി. സംരക്ഷണം നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുള്ളതിനാൽ അറസ്റ്റ് അല്ലാതെ മറ്റൊരു മാർഗമില്ല എന്നറിയിച്ച പൊലീസ് സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ തയ്യാറായില്ല. ഇതോടെ ജനങ്ങൾ പൊലീസ് സ്റ്റേഷനു മുന്നിൽ ബഹളം വച്ചു. ജാമ്യത്തിൽ ഇറങ്ങിയവർ പുല്ലാട് ജംഗ്ഷനിലേക്ക് മുദ്രാവാക്യം വിളിയോടെ പ്രതിഷേധ പ്രകടനം നടത്തി.