dheepthi-

കോന്നി : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി അസിസ്റ്റന്റായി മാലൂർ ശ്രീദീപ്തം വീട്ടിൽ അരുവാപ്പുലം കൃഷിഭവനിലെ ദീപ്തി പി.ചന്തു അർഹയായി. ഒരുവർഷം മുൻപാണ് അരുവാപ്പുലത്ത് ചാർജ് എടുക്കുന്നത്. അരുവാപ്പുലം അരി, അരുവാപ്പുലം ചില്ലി എന്നിവ കർഷകരിലൂടെ ഉത്പാദിപ്പിച്ചെടുക്കാൻ നേതൃത്വം നൽകി. കൃഷിയെ സ്‌നേഹിക്കുന്ന ഒരുകൂട്ടം കർഷകരാണ് അരുവാപ്പുലത്ത് ഉള്ളത്. കൃഷിഭവന്റെയും ജനകീയ ആസൂത്രണ പദ്ധതിപ്രകാരമുള്ള കൃഷി വികസനവും പഞ്ചായത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്. മുറിഞ്ഞകൽ എൽ.പി സ്‌കൂളിലെ ശ്രീരാജ് ആണ് ഭർത്താവ്. അക്ഷിത, അവന്തിക എന്നിവർ മക്കളാണ്.