st

പത്തനംതിട്ട : പശ്ചിമ ബംഗാളിൽ മെഡി​ക്കൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഐ.എം.എ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന് കെ.ജി.എം.ഒ.എ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ കരിദിനമായി ആചരിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടത്തി. ഇന്ന് പി.എച്ച്.സി ,സി.എച്ച്.സി , ഫാമിലി ഹെൽത്ത് സെന്റർ, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലെ ഒ.പി വിഭാഗങ്ങൾ മുടക്കി അത്യാഹിത അടിയന്തര സേവനങ്ങൾക്ക് ഭംഗം ഉണ്ടാകാത്ത വിധത്തിൽ അംഗങ്ങൾ അവധിയെടുത്ത് പ്രതിഷേധിക്കുന്നതാണെന്ന് കെ.ജി.എം. ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.ജീവൻ കെ.നായർ, സെക്രട്ടറി മാത്യു മാരേറ്റ് എന്നിവർ അറിയിച്ചു.