റാന്നി-പെരുനാട് : എസ്. എൻ. ഡി. പി യോഗം പെരുനാട് സംയുക്ത സമിതിയിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻമരുതി, 3571പെരുനാട് ടൗൺ, 6073 മുക്കം, 6447 ളാഹ ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷം 20 ന് നടക്കും.ഇന്ന് ഉച്ചയ്ക്ക് 2 ന് പെരുനാട്-മഠത്തുംമൂഴി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ചതയ ദിന സന്ദേശ വിളംബര റാലി ആരംഭിക്കും. റാന്നി യൂണിയൻ ശാഖാ കൂട്ടായ്മ ചെയർമാൻ വി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്യും .
20ന് ഉച്ചയ്ക്ക് 2ന് ജയന്തി ഘോഷയാത്ര യോഗം അസിസ്റ്റന്റ് സെക്രട്ടറി പി. എസ്. വിജയൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് ശബരിമല ഇടാത്തവളത്തിൽ പെരുനാട് സംയുക്ത സമിതി പ്രസിഡന്റ്‌ പ്രമോദ് വാഴാംകുഴിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. സംയുക്ത സമിതി വൈസ് പ്രസിഡന്റ്‌ സോമരാജൻ അരയ്ക്കനാലിൽ സ്വാഗതം പറയും. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്.മോഹനൻ ജയന്തി സന്ദേശം നൽകും. ആന്റോ. ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ , റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. ഗോപി, കക്കാട് ശാഖാ പ്രസിഡന്റ്‌ വി. പ്രസാദ്, വയറൻമരുതി ശാഖാ പ്രസിഡന്റ്‌ . വി. കെ. വാസുദേവൻ, പെരുനാട്-831ശാഖാ സെക്രട്ടറി സുരേഷ് തൊണ്ടിക്കയം, സംയുക്ത സമിതി മുൻ സെക്രട്ടറി കെ. സുകേഷ്, സംയുക്ത സമിതി കൗൺസിലർമാരായ വി. കെ. കൃഷ്ണൻകുട്ടി പെരുനാട്, രാജു വാഴവിള, ഓമനാമണി, സുരേഷ് മുക്കം, സുജാ ബോസ്, സുനിൽ കുമാർ, പങ്കജാക്ഷി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദീപു കണ്ണനുമൺ എന്നിവർ പ്രസംഗിക്കും. സംയുക്ത സമിതി സെക്രട്ടറി എ. എൻ. വിദ്യാധരൻ നന്ദി പറയും.