sndp-
അത്തിക്കയം പാലത്തിൽ പീത പതാകകൾ പാറുന്നു

അത്തിക്കയം: ചതയദിനത്തിനെ വരവേൽക്കാനൊരുങ്ങി അത്തിക്കയം എസ്.എൻ.ഡി.പി യോഗം 362 -ാം ശാഖ. എല്ലാ വഴികളും പീത വർണ്ണങ്ങൾ നിറഞ്ഞു. മഹാ ഗുരുവിന്റെ 170-ാമത് ചതയദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10ന് പതാക ഉയർത്തും, 10.30ന് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര. ചതയദിനമായ 20ന് രാവിലെ 10ന് ഗുരുക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അറയ്ക്കമൺ ഗുരു മന്ദിരത്തിൽ പ്രദക്ഷിണം വച്ച് തിരികെ അത്തിക്കയം ശ്രീനാരായണ ഗുരുദേവക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് 11ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി.ജി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി അജിത ബിജു യോഗത്തിന് സ്വാഗതം പറയും. ധന്യാ ബെൻസാൽ, സ്മൈൽ ട്രസ്റ്റ് - കോട്ടയം ചതയദിന സന്ദേശം നൽകും, വൈസ് പ്രസിഡന്റ് ടി.ജി. സോമൻ കൃതജ്ഞത രേഖപ്പെടുത്തും.