കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിലെ കിഴക്കൻ, വടക്കൻ മേഖലകളിൽ സംയുക്തചതയദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുരുമന്ദിരങ്ങൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചു. ഗുരുമന്ദിരങ്ങളിലും ഭവനങ്ങളിലും പീത പതാകകൾ ഇന്ന് രാവിലെ ഉയർത്തും. എല്ലാ ഗുരുമന്ദിരങ്ങളിലും പ്രത്യേക ചതയ പ്രാർത്ഥന നടക്കും. സംയുക്ത ഘോഷയാത്ര ചൊവ്വാഴ്ച 2.30 ന് 152കാരംവേലി ശാഖാ ഗുരുമന്ദിരാങ്കണത്തിൽ നിന്ന് ആരംഭിക്കും. നെല്ലിക്കാലാ ഇലന്തൂർ വഴി ഘോഷയാത്ര 268 പരിയാരം ശാഖാ ഗുരുമന്ദിരത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ അഡ്വ: സോണി. പി.ഭാസ്‌കർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു ചതയദിന സന്ദേശം നൽകും.പ്രീതി ലാൽ കോട്ടയത്തിന്റെ ഗുരുപ്രഭാഷണവും നടക്കും . 91 നാരങ്ങാനം, 152 കാരംവേലി, 268 പരിയാരം, 403 നാരങ്ങാനം തറഭാഗം, 647 കോഴഞ്ചേരി ,1227 കാട്ടൂർ,5926ചെറുകോൽ, 6247 വരട്ടുചിറ ,6460 നാരങ്ങാനം തെക്കെ ഭാഗം എന്നീ 9 ശാഖകളാണ് കിഴക്കൻ മേഖലയിലുള്ളത് .വടക്കൻ മേഖലയുടെ ഘോഷയാത്ര ചൊവ്വാഴ്ച 2.30 ന് തീയാടാക്കൽ ജംഗ്ഷനിൽ ആരംഭിച്ച് 95വെള്ളിയറ ശാഖാ ഗുരുദേവക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ചതയദിന സന്ദേശം നൽകും. സ്മിതാ മനോജിന്റെ പ്രഭാഷണവും നടക്കും.യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാകേഷ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. 3704 കാഞ്ഞീറ്റുകര, 95വെള്ളിയറ,96 കൈക്കോടി,99തെള്ളിയൂർ,250അയിരൂർ, 1357തെള്ളിയൂർ (ഈസ്റ്റ് ) 1499അയിരൂർ (ഈസ്റ്റ് ),304 കാഞ്ഞീറ്റുകര,5070 ചിറപ്പുറം എന്നീ ശാഖകൾ ചേർന്ന് സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.