തിരുവല്ല : സൈക്കിളിൽ നിന്ന് വീണ് കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ മുരളി (61) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപമാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന മുരളിയെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്. ഭാര്യ : ശ്യാമള. മക്കൾ : ശ്യാം, ശരത്. മരുമകൾ : നിഖില.