gurudeva

തിരുവല്ല : എസ്.എൻ.ഡി.പി യോഗം 1010 വെൺപാല ശാഖയിലെ ശ്രീനാരായണ പ്രാർത്ഥനാലയ ഉദ്ഘാടനം ഇന്നും നാളെയുമായി നടക്കും.

ഇന്ന് രാവിലെ 6.30ന് : മഹാഗണപതി ഹോമം (മലയിത്ര ദേവീക്ഷേത്രത്തിൽ).

തുടർന്ന് ദേവീ ചൈതന്യം വിളക്കിൽ ആവാഹിച്ച് പ്രാർത്ഥനാലയത്തിൽ പൂജയും നിറപറയും. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിയുടെയും മേൽശാന്തി ആറ്റുപുറത്ത് വിഷ്ണുനമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ. ശാഖ സെക്രട്ടറി ഇൻ ചാർജ് മൂൺ സി.ബി നിറപറ സമർപ്പിക്കും. മുതിർന്ന മുൻ ശാഖാ സെക്രട്ടറിമാരായ പി.ജി.ചന്ദ്രൻ അനിതാഭവൻ, ജനാർദ്ദനൻ കൈലാത്തുതുണ്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് പാലുകാച്ചൽ കർമ്മം 7.30നും 8.10നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടക്കും. തുടർന്ന് പായസ വിതരണം. സൗജന്യനേത്ര ചികിത്സാ ക്യാമ്പ് .

നാളെ രാവിലെ 9ന് ഉദ്ഘാടന സമ്മേളനം. ശാഖാ പ്രസിഡന്റ് രാജേഷ് തമ്പി അദ്ധ്യക്ഷനാകും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം നിർവഹിക്കും. സുവനീർ പ്രകാശനം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ നിർവഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, മൂൺ സി.ബി, ശാഖ മുൻ സെക്രട്ടറി സന്തോഷ്.ജി, ബി.വിജയൻ, സുഷമ പോൺസ്, കെ.പി.രാമചന്ദ്രൻ, സുമ സജി​, മണി​യമ്മ സോമശേഖരൻ,

വത്സമ്മ രാജൻ, സുജ വിനോദ്, സി.ഡി.അശോകൻ, പ്രദീപ് എ.ജി,

സലിംകുമാർ എന്നിവർ സംസാരിക്കും.

11ന് സ്വാമി​ പ്രബോധാനന്ദ തീർത്ഥ ഗുരുദേവ പ്രഭാഷണം നടത്തും.