ആങ്ങമൂ​ഴി : എസ്. എൻ. ഡി. പി. യോ​ഗം 1503 ആ​ങ്ങ​മൂ​ഴി ശാ​ഖ​യി​ലെ ശ്രീ​നാ​രാ​യ​ണ​ഗു​രുദേ​വ ജ​യ​ന്തി ആ​ഘോഷവും വാ​ലുപാ​റ ഗു​രുദേ​വ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​വാർ​ഷി​വും 20ന് ന​ട​ക്കും. രാ​വിലെ 5.30ന് ഗ​ണപ​തിഹോ​മം, 6.30ന് ഗു​രുപൂജ, 7ന് ഗു​രു​ഭാ​ഗ​വ​ത​പാ​രാ​യ​ണം, 10.30ന് ഘോ​ഷ​യാത്ര, കെ. യു. ജ​നീ​ഷ് കു​മാർ എം.എൽ.എ ഉ​ദ്​ഘാട​നം ചെ​യ്യും. സീ​ത​ത്തോ​ട് പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് പി. ആർ. പ്ര​മോ​ദ് ച​ത​യദി​ന സ​ന്ദേ​ശം നൽ​കും. 18ന് ഉ​ച്ച​യ്ക്ക് 2ന് വി​ളം​ബ​ര റാ​ലി ന​ട​ക്കും.