അടൂർ : കൊടുമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസനസമിതി, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, സർവീസ് സഹകരണ ബാങ്കുകൾ, പച്ചക്കറി ക്ലസ്റ്റർ, പാടശേഖര സമിതി, കാർഷിക കർമ്മസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ജോജി മറിയം ജോർജ്, സ്വാതി ഉല്ലാസ്, ബീനാപ്രഭ, ആർ.തുളസീധരൻപിള്ള , കുഞ്ഞന്നാമ്മകുഞ്ഞ്, ആർ.ബി രാജീവ് കുമാർ, എ. വിപിൻകുമാർ, കെ.പുഷ്പലത, സി.പ്രകാശ്, ലിസി റോബിൻസ്, സേതുലക്ഷ്മി ബി, സൂര്യകലാദേവി, ജയ.ടി, രേവമ്മ വിജയൻ, ജിതേഷ് കുമാർ രാജേന്ദ്രൻ, അജി രണ്ടാംകുറ്റി, എ.വിജയൻ നായർ, എ.ജി ശ്രീകുമാർ, രതീദേവി, എ. എൻ സലിം, ഷാനു എസ് അലക്സ്, കെ കെ അശോക് കുമാർ ശ്രീധരൻപിള്ള, സീജാമോൾ, എം.ടി, എൻ.കെ ഉദയകുമാർ, ഭാസ്കരക്കുറുപ്പ്, സോബി ബാലൻ, രവി വി, സിന്ധു.ജി എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വാഴ ശാസ്ത്രീയകൃഷി മുറകൾ എന്ന വിഷയത്തിൽ ദീപ്തി.എസ് ക്ലാസ് നയിച്ചു.