chitayam-
അടൂർ നഗരസഭയിലെ കർഷക ദിനാചരണം ചിറ്റയും ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : കർഷകദിനം കർഷകരുടെ മഹത്വം വിളിച്ചറിയിക്കുന്ന ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ നഗരസഭയിലെ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ കൃഷിഭവനിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ ഷിബിൻ രാജ് സ്വാഗതം ആശംസിച്ചു. വൈസ്ചെയർപേഴ്സൺ രാജി ചെറിയാൻ, അജി പി.വർഗീസ്, ജോജി മറിയം ജോർജ്, ബീന ബാബു, സിന്ധു തുളസിധരക്കുറുപ്പ്, ഡി.സജി, അനു വസന്തൻ, അനിതാ ദേവി.എ, മഹേഷ് കുമാർ, സി.സുരേഷ് ബാബു, ജോസ് കളീക്കൽ, പി.രവീന്ദ്രൻ, കെ ജി.വാസുദേവൻ, ആർ.സനൽകുമാർ, രാജു .എം, വത്സല പ്രസന്നൻ, റെജീബ് പി.എ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.