മല്ലപ്പള്ളി : കർഷക ദിനത്തോട് അനുബന്ധിച്ച് കൊറ്റനാട് ഗ്രാമ പഞ്ചായത്തിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തെങ്ങിന് തടം മണ്ണിനു ജലം ജനകീയാ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാസുരേന്ദ്രനാഥ് അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, കുടുബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ ജനകീയമായി കൂടുതൽ ജനപങ്കാളിത്തത്തോടെ തെങ്ങിന് തടം മണ്ണിനു ജലം ക്യാമ്പയിൻ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ വ്യപകാമായി ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.