1
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാഘോഷം മാത്യു.ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാഘോഷം അഡ്വ. മാത്യു.ടി. തോമസ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. അമ്പിളി പ്രസാദ്, എബി മേക്കരിങ്ങാട്ട്, പി.ജ്യോതി,ബെൻസി അലക്സ്, മനൂഭായി മോഹനൻ, ലൈസാമ്മ സോമർ, സൂസൻ തോംസൺ, രതീഷ് പീറ്റർ, അന്നമ്മ പോൾ, മനു.ടി.ടി, ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, ജോളി തോമസ്, ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സാബു സക്കറിയ, ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ഐപ്പ് .സി.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.