മല്ലപ്പള്ളി: കിഴക്കൻ മേഖലകളിൽ പെയ്യുന്ന മഴയിൽ മണിമലയാർ കരകവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയും പകലുമായി പെയ്ത ശക്തമായ മഴ തീരദേശവാസികളെ ആശങ്കയിലാക്കി. താഴ്ന്ന പ്രദേശമായ പുറമറ്റം ഗ്രാമ പഞ്ചായത്തിലെ വെണ്ണിക്കുളം ഇടത്തറയിൽ വെള്ളം കയറിയതോടെ ശാന്തിനി തമ്പി,ദാമോദരൻ, സി.റ്റി. ബാലകൃഷ്ണൻ,അഞ്ജന ദീപക് എന്നിവരുടെ ഭവനങ്ങളിൽ വെള്ളം കയറി. ഇവരെ വെണ്ണിക്കുളം എസ്.ബി.എച്ച് എസ് എസ് സ്കൂളിലെക്ക് മാറ്റി. കോട്ടാങ്ങലിൽ പാപ്പനാട് മഠത്തുംമുറി റോഡിലും , ഗവ.എൽപി സ്കൂളിന് സമീപത്തും വെള്ളം കയറിയതോടെ ശബരി തീർത്ഥ കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.ആനിക്കാട് പാപ്പനാട്ട്പാലത്തിലും വെള്ളം കയറി.