തുമ്പമൺ: തുമ്പമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്തിൽ സംഘടിപ്പിച്ച കർഷകദിനചാരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. തുമ്പമൺ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. തോമസ് വർഗീസ്, , ബീന വർഗീസ് , അഡ്വ.രാജേഷ്, രശ്മി, കവിതാ, മഞ്ജു ജോസ് , വാർഡ് മെമ്പർമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ കാർഷിക സമിതി അംഗങ്ങൾ, രാഷ്ട്രീയപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. വിവിധ തരം കാർഷിക ലോണുകളെ കുറിച്ച് റീജിയണൽ ബാങ്ക് പ്രതിനിധി ആനന്ദ്, സസ്യങ്ങളിലെ പോഷക മൂലകങ്ങൾ എന്ന വിഷയത്തിൽ കൃഷി ഓഫീസർ ഡോക്ടർ കാവ്യ എന്നിവർ ക്ലാസുകൾ നയിച്ചു.