pandalam-krshibhavan

പന്തളം : കർഷക ദിനത്തോടനുബന്ധിച്ച് പന്തളം കൃഷിഭവന്റെയും, നഗരസഭയുടെയും നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. നിരവധി കർഷകർ പങ്കെടുത്ത പരിപാടി മികവിന്റെ വേദിയായി.പന്തളം ലയൺസ് ക്ലബിൽ നടന്ന ദിനാചരണം ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ വിപിൻ വി.സ്വാഗതം ആശംസിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കവിത എസ്.പദ്ധതി വിശദീകരണം നടത്തി നടത്തി. ബെന്നി മാത്യു, രാധാ വിജയകുമാർ, സീന കെ,അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, അച്ചൻകുഞ്ഞ് ജോൺ, ടി.കെ സതി, അരുൺ, കെ.ആർ വിജയകുമാർ, കെ.ആർ രവി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നഗരസഭ കൗൺസിലർമാരുംകൃഷി വകുപ്പ് ഉദ്യോഗസ്ഥരും, വ്യാപാരി നേതാക്കളും, കർഷക പ്രതിനിധികളും, കുടുംബശ്രീ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.