paristhithi-mithra-award
പരിസ്ഥിതിമിത്ര അവാർഡ് കോന്നി സഹോദരൻ അയ്യപ്പ സ്മാരക എസ്.എൻ.ഡി.പി. യോഗം ഭൂമിത്രസേന ക്ലബ്ബിന്

കോന്നി: സെന്റർ ഫോർ എൻവിറോൺമെന്റ് എഡ്യൂക്കേഷൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ പരിസ്ഥിതിമിത്ര അവാർഡ് കോന്നി സഹോദരൻ അയ്യപ്പ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബിന് ലഭിച്ചു . ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്ന ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി. അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ. കൃഷ്ണകുമാരി, ഭൂമിത്രസേന ക്ലബ് കോർഡിനേറ്റർ വി.എസ്. ജിജിത്ത്, എസ്. ജയകല, ഭൂമിത്രസേന അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ബി.എസ്. കിഷോർ കുമാറിന്റെ നേതൃത്വത്തിലാണ് ഭൂമിത്രാസേന ക്ളബിന്റെ പ്രവർത്തനം.