thottakonam-gov-high-scho

പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനത്തിൽ മികവ് നേടുന്ന വിദ്യാർത്ഥിനികൾക്ക് കാനറ ബാങ്ക് നല്കുന്ന ഡോ.ബി.ആർ.അബേദ്കർ വിദ്യാജ്യോതി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ അർഹരായ വിദ്യാർത്ഥിനികൾക്ക് കാനറ ബാങ്ക് പന്തളം ശാഖാ മാനേജർ പി.സുനിത അവാർഡുകൾ വിതരണം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. എസ്.എം.സി ചെയർമാൻ കെ.എച്ച്.ഷിജു ,സ്‌കൂൾ പ്രൻസിപ്പൽ ജി.സുനിൽ കുമാർ ,സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി.ഉദയൻ, കാനറ ബാങ്ക് അസിസ്റ്റ്ന്റ് മാനേജർ ഗോപിക സുരേഷ് എന്നിവർ സംസാരിച്ചു.