കോന്നി: ശ്രീനാരായണ സന്ദേശം വരുംതലമുറയ്ക്ക് കൈമാറാൻ ശ്രീനാരായണ സമൂഹത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു.എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ശ്രീനാരായണ ജയന്തി ആഘോഷത്തിന് മുന്നോടിയായിയുള്ള സന്ദേശയാത്രയ്ക്ക് 1419 നമ്പർ തേക്കുതോട് ശാഖാ ഗുരുമന്ദിരത്തിൽ ധർമ്മപതാക യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാറിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ക്യാപ്റ്റനും യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ വൈസ് ക്യാപ്റ്റന്മാരും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ കൺവീനറുമായ സന്ദേശയാത്രയിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി.കെ പ്രസന്നകുമാർ, പി.വി രണേഷ്, എസ്.സജിനാഥ്, പി.സലിംകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോർഡിനേറ്റർ കെ.ആർ സലീലനാഥ്‌, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം എൻ സുരേഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, യുത്ത്‌ മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, കൺവീനർ ആനന്ദ് പി രാജ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് സി.കെ സജീവ് കുമാർ, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുദീപ് ബി, സെക്രട്ടറി സുധീഷ് എന്നിവർ ജോയിന്റ് കൺവീനർമാരുമായിരുന്നു. തേക്കുതോട് സെൻട്രൽ, മേടപ്പാറ, തണ്ണിത്തോട്, മണ്ണീറ, എലിമുള്ളംപ്ലാക്കൽ, അതുമ്പുംകുളം, ആവോലിക്കുഴി, പയ്യനാമൺ, കുമ്മണ്ണൂർ, ഐരവൺ, ആരുവാപ്പുലം, കല്ലേലി സെന്റർ, കൊക്കാത്തോട്, കല്ലേലി, വകയാർ, മ്ലാന്തടം, വകയാർ സെന്റർ, വി കോട്ടയം, ഞക്കുനിലം, വള്ളിക്കോട്, വാഴമുട്ടം, പ്രമാടം, വലഞ്ചുഴി, തെങ്ങുംകാവ്, വെള്ളപ്പാറ ശാഖകളിൽ നൂറു കണക്കിന് ശ്രീനാരായണീയർ സന്ദേശയാത്രയെ വരവേറ്റു. വൈകിട്ട് കോന്നി ടൗൺ ശാഖയിൽ സമാപിച്ചു.