തിരുവല്ല : അമ്പലപ്പുഴ-തിരുവല്ല, കായംകുളം -തിരുവല്ല എന്നീ സംസ്ഥാനപാതകൾ സംഗമിക്കുന്ന പൊടിയാടി ജംഗ്‌ഷനിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തിച്ചു തുടങ്ങി. എം.പിയുടെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച പൂർത്തീകരിച്ച് ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൈലേഷ് മാങ്ങാട്. മെമ്പർമാരായ പ്രീതിമോൾ ജെ, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, വൈശാഖ്, ശ്യാം ഗോപി, തോമസ് ബേബി, ബ്ലോക്ക് മെമ്പർ വിശാഖ് വെൺപാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, രാജേഷ് ചാത്തങ്കരി, ബിനു കുര്യൻ, പി.എസ് മുരളിധരൻ നായർ, വർഗ്ഗീസ് ചാക്കോ, അനിൽ സി.ഉഷസ്, എ.പ്രദീപ് കുമാർ, കെ.ജെ.മാത്യു എന്നിവർ പ്രസംഗിച്ചു. ബസ് കാത്ത് നിൽക്കുന്നവർക്ക് സഹായകമാകുംവിധം ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രതിഷേധിച്ചു വിട്ടുനിന്നു
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പൊടിയാടി ജംഗ്ഷനിൽ സിഗ്നൽലൈറ്റ് ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ബസ് സ്റ്റോപ്പിനുള്ള ക്രമീകരണങ്ങളും ഓട്ടോ, ടാക്സി എന്നിവയ്ക്കുള്ള പാർക്കിംഗ് സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.സുനിൽകുമാർ, ജനറൽസെക്രട്ടറി ഡി.മണിയൻ, കർഷകമോർച്ചാ മണ്ഡലംസെക്രട്ടറി കെ.ജി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.