ശബരിമല: പമ്പാനദിയിൽ ത്രിവേണി പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട തീർത്ഥാടകനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) ആണ് ഒഴുക്കിൽപെട്ടത്. ഉന്നലെ ഉച്ചക്ക് 2ന് നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ ബിജു വി.ആർ, രതീഷ്.ബി, കണ്ണൻ.എസ് എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. .