കോഴഞ്ചേരി :170-ാം ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി വടക്കൻ മേഖലയുടെ അതിർത്തിയിലെ 8 ശാഖകൾ ചേർന്ന് നടത്തുന്ന വിളംബര ജാഥ ഇന്ന് രാവിലെ 9ന് തുടങ്ങും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെകട്ടറി സോജൻ സോമൻ, സൈബർസേന യൂണിയൻ ചെയർമാൻ ജുതിൻ എസ്. കുമാർ എന്നിവർക്യാപ്ടൻമാരും യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് നീതു എസ്.മോഹൻ അയിരൂർ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സുബിൻ മോഹൻ വൈസ് ക്യാപ്ടൻമാരുമാണ്. മേഖലാ കമ്മറ്റി ചെയർമാനും യൂണിയൻ കൗൺസിലറുമായ സുഗതൻ പൂവത്തൂർ ഫ്‌ളാഗ് ഓഫ് ചെയ്യും. യൂണിയൻ കൗൺസിലർ സിനു എസ്. പണിക്കർ, മേഖലാ ജനറൽ കൺവിനർ എ.കെ. പ്രസന്നകുമാർ എന്നിവർ പങ്കെടുക്കും.