കോഴഞ്ചേരി:എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ കിഴക്കൻ മേഖലയിലെ ഗുരുദേവ ജയന്തി വിളംബര ജാഥ 19ന് രാവിലെ 9ന് മേഖല ആഘോഷ കമ്മിറ്റി കൺവീനറും യൂണിയൻ കൗൺസിലറുമായ സോണി പി ഭാസ്‌കർ ഫ്‌ളാഗ് ഓഫ് ചെയ്യും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം അഖിൽ ചെറുകോൽ ക്യാപ്ടനും സ്വപ്ന കാരംവേലി വൈസ് ക്യാപ്ടനുമാണ്. കാരംവേലി ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച് കോഴഞ്ചേരി ഇ.കേശവൻ സ്‌ക്വയർ ചുറ്റി കോഴഞ്ചേരി ടൗൺ ശാഖാ ഗുരുമന്ദിരം ചെറുകോൽ കാട്ടൂർ . നാരങ്ങാനം താഭാഗം. നാരങ്ങാനം ചാന്തുരത്ത് നാരങ്ങാനം തെക്ക് വരട്ടുചിറ, പരിയാരം ശാഖകളിലെ ഗുരുമന്ദിരങ്ങളിലും ശാഖാ ഓഫിസുകളിലും എത്തി കാരംവേലി ഗുരുമന്ദിരത്തിൽ സമാപിക്കും. ജനറൽ കൺവീനർ കാരംവേലി പ്രസന്നൻ, ശാഖാപ്രസിഡന്റ് വിജയ രാജൻ എന്നിവർ അനുഗമിക്കും.