ntu

പത്തനംതിട്ട: അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് എൻ.ടി യു.സംസ്ഥാന സമിതി അംഗം മനോജ്. ബി പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ എൻ.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർച്ചയായ ആറാം പ്രവൃത്തിദിവസങ്ങളായ ശനിയാഴ്ചകൾ പോലും ഉൾപ്പെടുത്തി 220 അദ്ധ്യയന ദിവസങ്ങൾ ഉൾപ്പെട്ട അക്കാദമിക് കലണ്ടർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു, സനൽകുമാർ.ജി, സലികുമാർ.കെ.വി, മനോജ്.ബി.നായർ, ഗിരിജ ദേവി.എസ്, കെഎ.വിജയകുമാർ, ഡോ.രമേഷ്.ആർ. എന്നിവർ പ്രസംഗിച്ചു.