flagday
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനത്തോടനുബന്ധിച്ച് യൂണിയൻ ഓഫിസ് അങ്കണത്തിൽ തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ പതാക ഉയർത്തുന്നു

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തിദിനം വിളംബരം ചെയ്ത് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ ഓഫിസ് അങ്കണത്തിൽ പ്രസിഡന്റ് ബിജു ഇരവിപേരൂർ പീതപതാക ഉയർത്തി . കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ, യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കൺവീനർ ഷൈലജാ മനോജ്, ബാലജനയോഗം കോർഡിനേറ്റർ പ്രസന്നകുമാർ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. തിരുവല്ല യൂണിയന്റെ കീഴിലെ ശാഖകളിലും പതാകദിനം ആചരിച്ചു.