ചെങ്ങന്നൂർ :- ചെറിയനാട് ബാലസുബ്രഹ്മണ്യ സേവാസംഘത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനീലകണ്ഠ വിദ്യാപീഠം ഒാഡിറ്റോറിയത്തിന് മുകളിലേക്ക് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആൽമരം ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം .വർഷങ്ങൾ പഴക്കം ചെന്ന ആൽമരത്തിന്റെ ഒടിഞ്ഞ ഭാഗം പൂർണമായും ദ്രവിച്ച നിലയിലായിരുന്നു. ഒാഡിറ്റോറിയത്തിന്റെ മേൽക്കൂരയും ചുവരുകളും തകർന്നു. മേശ ,കസേര ,ഡസ്ക് ഫാൻ എന്നിവയ്ക്കും കേടുപാടുകൾ പറ്റി. . ഇന്നലെ നടന്ന വിവാഹം കഴിഞ്ഞ് നിരവധി ആളുകളാണ് ഈ ആൽമരത്തണലിൽ വിശ്രമിക്കാനെത്തിയത്. ഇവർ ഇവിടെ നിന്ന് മടങ്ങിയതിനു ശേഷമാണ് ആ മരം വീണത്.