ചെങ്ങന്നൂർ : നഗരസഭാ ഭരണ നേതൃത്വം പാണ്ഡവൻ പാറ വാർഡിനോടു കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ വി.എസ്.സവിതയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നഗരസഭ ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി. നഗരസഭാ ചെയർ പേഴ്സണിന് നിവേദനം സമർപ്പിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. രഞ്ചു ടി.രവി അദ്ധ്യക്ഷനായി. സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ എം.കെ.മനോജ്, വി.വി.അജയൻ, ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.ജി.അജീഷ്, വി.വിജി, എ.ജി.ഷാനവാസ്, ശശിധരൻ, കെ.പി.മുരുകേശ്, വിനോദ്കുമാർ എന്നിവർ സംസാരിച്ചു.