പെരിങ്ങനാട്: എസ്.എൻ.ഡി.പിയോഗം 1062-ാം പെരിങ്ങനാട് ശാരദാ ഗുരുമന്ദിരത്തിലെ ഗുരുദേവജയന്തി ആഘോഷം 20ന് നടക്കും. രാവിലെ 8ന് പതാക ഉയർത്തൽ, 8.30 സമൂഹ പ്രാർത്ഥന, 12ന് അന്നദാനം, വൈകിട്ട് 3ന് ഘോഷയാത്ര. 5ന് നടക്കുന്ന അനുമോദന സമ്മേളനം പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ആർ രജു അദ്ധ്യക്ഷത വഹിക്കും. ചികിത്സാ സഹായ വിതരണം മുൻ ശാഖാ പ്രസിഡന്റ് സി.എൻ സുരേന്ദ്രൻ, സുരഭി എന്നിവർ നിർവഹിക്കും. വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഠനോപകരണ വിതരണവും മുൻ ശാഖാ പ്രസിഡന്റുമാരായ എ.ബാബു, അഡ്വ.ജയാനന്തനും നിർവഹിക്കും. അഡ്വ.വി.ആർ സോജി പ്രഭാഷണം നടത്തും. പി.സുഗദൻ സ്വാഗതവും, രാജൻശ്രീഭവനം നന്ദിയും പറയും.