മല്ലപ്പള്ളി : എസ്എൻഡിപി യോഗം 863-ാം മല്ലപ്പള്ളി ശാഖയുടെ 170-ാം മത് ഗുരുദേവ ജയന്തി ആഘോഷവും 26-ാം മത് പ്രതിഷ്ഠ വാർഷിക മഹോത്സവത്തിനും തുടക്കം കുറിച്ച് തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ.എസ്. ഉഴത്തിൽ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് ജയൻ സി.വി. ചെങ്കല്ലിൽ, ശാഖാ സെക്രട്ടറി ഷൈലജ മനോജ്, ശാഖാ വൈസ് പ്രസിഡന്റ് സജി കുമാർ തെക്കേപ്പറമ്പിൽ, രവി മൂക്കനോലിക്കൽ, സുരേഷ് ചേന്നനോലിൽ, ആനൂപ് കരിമ്പോലിൽ, സ്മിത സതീഷ്, ബിന്ദു സുരേഷ്, രാജപ്പൻ കളരിക്കൽ, തേജസ് മനോജ് എന്നിവർ പങ്കെടുത്തു.