തിരുവല്ല : ചിങ്ങപ്പിറവിയോടനുബന്ധിച്ച് പഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. പെരിങ്ങരയിൽ നടത്തിയ കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. മായ അനിൽകുമാർ, വിജി നൈനാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി, ഡോ.അഞ്ചു മറിയം ജോസഫ്, മിനി എൻ.പിള്ള, ജാനറ്റ് ദാനിയേൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി, കൃഷി അസിസ്റ്റന്റ് പ്രേംകുമാരി എൽ, ഷിനോജ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലുള്ള കർഷകരെ ആദരിച്ചു. നെടുമ്പ്രം പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജി നൈനാൻ മുഖ്യപ്രഭാഷണം നടത്തി. ബിനിൽ കുമാർ, വിശാഖ് വെൺപാല, ശൈലേഷ് മങ്ങാട്ട് , ഗിരീഷ് കുമാർ, പ്രീതിമോൾ, തോമസ് ബേബി, വൈശാഖ്, ശ്യാം ഗോപി, ജിജോ ചെറിയാൻ, മായാദേവി, ഗ്രേസി അലക്സാണ്ടർ, സുധീന്ദ്ര വൈ.എസ്, ജ്യോതി ആർ.എസ്, ബാബു കല്ലുങ്കൽ, കെ.ജെ മാത്യൂ, സജു എന്നിവർ സംസാരിച്ചു. മികച്ച 7 കർഷകരെ ആദരിച്ചു.