അടൂർ : തട്ടയിൽ എൻ.എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & റേഞ്ചർ വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷ ദിനമായി ആഘോഷിച്ചു. ചടങ്ങിൽ മുതിർന്ന കർഷകനായ പുരുഷോത്തമക്കുറുപ്പിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് വിൽസൺ ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഡോ.സി.എംഇന്ദുകല , റേഞ്ചർ ഹരിപ്രിയ ,സ്കൗട്ട് ക്യാപ്റ്റൻ അർജുൻ എസ്.കുമാർ ,സ്കൗട്ട് മാസ്റ്റർ വി.എ ബിജുകുമാർ, റേഞ്ചർലീഡർ ജയശ്രീ പണിക്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.