മല്ലപ്പള്ളി: പുറമറ്റം ഗ്രാമപഞ്ചായത്തിന്റെയും , കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. അഡ്വ.മാത്യു.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജിജി മാത്യു, ശോശാമ്മ ജോസഫ് , ലാലു തോമസ് , ജോളി ജോൺ ,കെ.ഒ മോഹൻദാസ് ,റോഷിനി ബിജു , മെമ്പർമാരായ റേയ്ച്ചൽ ബോബൻ, രശ്മി മോൾ.കെ.വി, ജൂലി.കെ.വർഗീസ്,സാബു ബഹനാൻ, ശോശാമ്മ തോമസ് ,പുറമറ്റം ഫെഡറൽ ബാങ്ക് മാനേജർ ജ്യോതിലക്ഷ്മി.കെ.എസ്, അഖില പാഹി, ദിവ്യാ ഷിബു, അജിത ജോസ്പിൻ, സുനിൽകുമാർ , ഉമ്മൻ പൗലോസ് , ഈപ്പൻ മാത്യു , ജോൺ മാത്യു , കാർഷിക വികസന സമിതി അംഗങ്ങൾ , കർഷകർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.