പരുമല : മധ്യതിരുവിതാംകൂറിൽ ആദ്യമായി, മരുന്നുകൾ ഇല്ലാതെ രക്തസമ്മർദ്ദം കുറയ്ക്കുവാനുള്ള RDN (Renal Denervation Therapy) എന്ന അതിനൂതന ചികിത്സ വിജയകരമായി പൂർത്തിയാക്കി പരുമല കാർഡിയോളജി വിഭാഗം. കാർഡിയോളജി വിഭാഗം മേധാവി ഡോ.മഹേഷ് നളിൻ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

മരുന്ന് കൊണ്ടോ, ജീവിതശൈലി നിയന്ത്രണങ്ങൾ കൊണ്ടോ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, രോഗികൾക്ക് സഹായകമാകുന്ന ഒരു അതിനൂതന ചികിത്സാരീതിയാണ് RDN. വൃക്കയിലെ നാഡികളുടെ അമിത പ്രവർത്തനം കാരണം രക്തസമ്മർദ്ദം ഉയരുന്നവർക്ക് ഏറെ പ്രയോജനകരമായ ഒരു ചികിത്സയാണ് RDN. ഈ ചികിത്സയിൽ, തുടയിലെ രക്തക്കുഴൽ വഴി ഒരു കത്തീറ്റർ വൃക്കയിലെ ധമനികളിലേക്ക് എത്തിച്ച്, റേഡിയോ ഫ്രീക്വൻസി എനർജി ഉപയോഗിച്ച് അമിതമായി പ്രവർത്തിക്കുന്ന നാഡികളെ നിശ്ചലമാക്കുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാത് ലാബിൽ വച്ച് ചെയുന്ന 30 - 45 മിനിറ്റ് സമയം വരുന്ന പ്രൊസീജർ ആയതിനാൽതന്നെ ഒരു ദിവസത്തെ ആശുപത്രിവാസം മാത്രമേ വരുന്നുള്ളു എന്നതാണ് ഈ ചികിത്സാരീതിയുടെ പ്രത്യേകത. പരുമല ആശുപത്രിയിലെ കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ ചേർന്നാണ് ഈ അതിനൂതന ചികിത്സ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9070119070.