1

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവനിൽ നടത്തിയ കർഷക ദിനാഘോഷം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാസുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ കർഷകരെ ആദരിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചെരളേൽ, ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ഫിലിപ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജേഷ് ഡി.നായർ, ഉഷാഗോപി, റോബി എബ്രഹാം, കൃഷി ഓഫീസർ ഡോ.ഷീബ.എസ്.എസ്, അസിസ്റ്റന്റ് ആര്യ.പി എന്നിവർ പ്രസംഗിച്ചു.