അടൂർ: ബി.ജെ.പി എസ് സി മോർച്ച അടൂർ മണ്ഡലതല യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി ഉദ്ഘാടനം ചെയ്തു. എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് എൽ.സജീവ് അദ്ധ്യക്ഷനായിരുന്നു. മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ സംഘടനാ വിഷയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സിബി മന്ദാരം ,വൈസ് പ്രസിഡന്റ് പ്രകാശ് മധുമംഗലത്ത്, സെക്രട്ടറി സുഭാഷ്, ബിജെപി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അരുൺ താന്നിക്കൽ, മോർച്ച മണ്ഡലം പ്രസിഡന്റ് പി. ന്തോഷ്,ജനറൽ സെക്രട്ടറി പി.മുരുകൻ, മണ്ഡലം സമിതി അംഗം കെ.ഭാരതി ,എസ് ചെല്ലമ്മ എന്നിവർ സംസാരിച്ചു.