intuc
മഹാത്മാഗാന്ധിഗ്രാമിണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ( ഐ .എൻ .ടി .യു .സി ) മണ്ണടി മണ്ഡലം പ്രവർത്തകയോഗം നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ്കുഴുവേലിൽ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : മഹാത്മാഗാന്ധിഗ്രാമിണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) മണ്ണടി മണ്ഡലം പ്രവർത്തകയോഗം നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു , തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തുക ,അനാവശ്യ മാനദണ്ഡങ്ങൾ ഒഴിവാക്കുക ,തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരുക ,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് അവശ്യപ്പെട്ട് 27ന് നടത്തുന്ന ബ്ലോക്ക് ഓഫീസ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം ജനറൽസെക്രട്ടറി പാണ്ടിമലപ്പുറം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ .ജയപ്രസാദ് ,ലാൽ കുമാർ ,ഷിജാ. ആർ.പാറയിൽ ,സരളാ ലാൽ ,സുലൈമാൻ ,വൈഷ്ണവ് രാജീവ് ,ബഷീർ റാവുത്തർ ,മണ്ണടി മോഹനൻ,ആമ്പാടിരാധാ കൃഷ്ണൻ ,ഷഹാന എന്നിവർ പ്രസംഗിച്ചു ,യോഗത്തിൽ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മണ്ണടിമണ്ഡലം പ്രസിഡന്റായി റിജാ.ആർ.പാറയിൽ ചുമതല ഏറ്റെടുത്തു.