മല്ലപ്പള്ളി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിൽ ചിത്ര രചനാമത്സരം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പ്രഥമ അദ്ധ്യാപകൻ കെ.ലാൽജികുമാർ അദ്ധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ നായർ, സെക്രട്ടറി പി.ജയശ്രീ, മാർത്തോമാ സഭാട്രസ്റ്റി അഡ്വ.അൻസിൽ സക്കറിയ കോമാട്ട് , അദ്ധ്യാപകരായ ജി.രേണുക, ആർ.രഞ്ജിനി, സുധീർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.