
പന്തളം : ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ മാന്തുക അയന്തി കോളനിയിൽ കല്ലെഴുത്തിൽ രാധാകൃഷ്ണന് കിടങ്ങന്നൂർ കരുണാലയത്തിൽ അഭയമൊരുക്കി. ആരും നോക്കാനില്ലാതെ വീട്ടിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. കോളനിയിലെ അയൽവാസികളാണ് ആഹാരം നൽകിയിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മക്കളെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. തുടർന്ന് പന്തളം പൊലീസ് സി.ഐ പ്രജീഷിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസിന്റെയും ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ സെക്രട്ടറി സായിറാം കുളനട, പ്രസിഡന്റ് അജിത്ത്, കോർഡിനേറ്റർ സുജാതോമസ്, രാജീ സുഭാഷ് , വാർഡ് അംഗം എൽസി ജോസഫ്, പി.ആർ.ഓ അഞ്ചു എന്നവരുടെ നേതൃത്വത്തിൽ കരുണാലയത്തിൽ എത്തിച്ചു.