തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നാളെ ഭക്തിനിർഭരമായി ആഘോഷിക്കും. മുത്തൂർ 100 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 9.30ന് ഗണപതിഹോമം, 6.30ന് ഗുരുപൂജ, 9.30ന് ഗുരുദേവ കൃതികളുടെ പാരായണം, 12.30ന് ചതയസദ്യ 2ന് ചതയദിന ഘോഷയാത്ര ഉദ്ഘാടനം തിരുവല്ല ഡിവൈ.എസ്.പി അഷാദ് നിർവഹിക്കും.
പെരിങ്ങര 594-ാം ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ നാളെ രാവിലെ വിശേഷാൽ പൂജകൾ, ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് സമൂഹ പ്രാർത്ഥന, 10 മുതൽ തിരുജയന്തി ഘോഷയാത്ര 12.30ന് വിശേഷാൽ ഗുരുപൂജ തുടർന്ന് അന്നദാനം. വൈകിട്ട് 4.30ന് ലക്ഷാർച്ചന 5.30ന് ജയന്തിവിളക്ക് തെളിക്കൽ, തുടർന്ന് വിശേഷാൽ ദീപാരാധന. പടിഞ്ഞാറ്റുംചേരി 1880-ാം ശാഖയിൽ നാളെ രാവിലെ അഭിഷേകം, ഗുരുപൂജ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് ശാഖാ പ്രസിഡന്റ് അഖിൽ മോഹനൻ പതാക ഉയർത്തൽ, 10ന് മഹാഗുരുപൂജ. 10.30മുതൽ ചതയദിന ഘോഷയാത്ര. ഒന്നിന് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച. തുടർന്ന് പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് എൻഡോവ്മെന്റ് വിതരണം, ആദരിക്കൽ, തിരുവാതിരകളി, കുട്ടികളുടെ കലാപരിപാടികൾ, കരാക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും. കിഴക്കൻ ഓതറ 5531 ശാഖയിൽ രാവിലെ ആറിന് മഹാഗണപതിഹോമം, 7.30ന് ശാഖാ പ്രസിഡന്റ് പി.കെ.മനോഹരൻ പതാക ഉയർത്തും. 7.45ന് ഗുരുദേവ കീർത്തനാലാപനം, 8.30ന് നെൽപ്പറഎം 8.30ന് ഗുരുദേവ ഭാഗവതപാരായണം. 12ന് ഗുരുപൂജ ഒന്നിന് പ്രസാദ വിതരണം, 2.30ന് ഗുരുദേവ ഭാഗവത പാരായണം. 6.30ന് ദീപാരാധന. ചാത്തങ്കരി 102 ശാഖയിൽ രാവിലെ ഗുരുപൂജ, 7.30ന് പതാക ഉയർത്തൽ, 9മുതൽ സമൂഹ പ്രാർത്ഥന, രണ്ടിന് ചതയദിന ഘോഷയാത്ര. എഴുമറ്റൂർ 1156 ശാഖയിൽ രാവിലെ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, 7.30ന് ശാഖാ പ്രസിഡന്റ് സന്തോഷ് സായി പതാക ഉയർത്തും. 7.35ന് വിശേഷാൽ പൂജ 8.30മുതൽ സമൂഹ പ്രാർത്ഥന. 10.30ന് ജയന്തി ഘോഷയാത്ര 12.30ന് പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ചതയദിനസന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മൊമെന്റോ ക്യാഷ് അവാർഡ് വിതരണം ചെയ്യും.