dcc

പത്തനംതിട്ട : കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ദുരന്തത്തിന് അനുശോചനം അർപ്പിച്ചു. അനുശോചന യോഗം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ടി.എച്ച്.സിറാജ്ജുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് പഴകുളം അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എം.കെ.പുരുഷോത്തമൻ, ജോജി ഇടയ്ക്കുന്നിൽ, അജി അലക്സ്, കെ.വി.രാജൻ, ജോജി കഞ്ഞിക്കുഴി, സജു മാത്യു, ഡി.സി.സി ഭാരവാഹികളായ ഹരികുമാർ പൂതംകര, സജി കോട്ടക്കാട്, ശിവപ്രസാദ്, കുര്യൻ സക്കറിയ, കെ.എൻ.രാജൻ, ഷിബു വള്ളിക്കോട്, അഷ്റഫ് അപ്പക്കുട്ടി, കെ.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.