ചെങ്ങന്നൂർ: ഈ വർഷത്തെ ജലോത്സവങ്ങൾക്കും, വള്ളസദ്യ വഴിപാടുകൾക്കുമായിമുണ്ടൻകാവ് പള്ളിയോടം നീരണിഞ്ഞു. മുണ്ടൻകാവ് പള്ളിയോടപ്പുരയിൽ രാവിലെ തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരിന്റെ മുഖ്യ കാർമ്മികത്വ ത്തിൽ ഗണപതി ഹോമം നടന്നു. തുടർന്ന് 11.45നും 12.15നും മദ്ധ്യേ, എൻ. എസ്.എസ് ഡയറക്ടർ ബോർഡ്‌ അംഗം പി.എൻ സുകുമാരപ്പണിക്കർ നീരണിയൽ കർമ്മം നിർവഹിച്ചു. ബി.കെ മോഹൻ ദാസ്, ബി.കെ പദ്മകുമാർ, മധുസൂദനൻ, ജി.സോപാനം, പി.എം നന്ദ കുമാർ, ആർ.വിനോദ് കുമാർ, രോഹിത് പി.കുമാർ,സുധാമണി , ക്യാപ്റ്റൻ റിഗേഷ് കുമാർ, എസ്.വി പ്രസാദ്, തിരമത്ത് ശ്രീലക്ഷ്മി, ഹരികുമാർ, അജിത് കുമാർ, അജിത് എന്നിവർ സംസാരിച്ചു.