farmar

തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച ഏഴ് കർഷകരെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് മിനി ജോസ്, കൃഷി ഓഫീസർ രേഷ്മ രാജു, പുളിക്കീഴ് ബ്ലോക്ക് മെമ്പർ മറിയാമ്മ ഏബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ , പഞ്ചായത്ത് അംഗങ്ങളായ റോബിൻ പരുമല, സോജിത്ത്, സൂസമ്മ പൗലോസ്, വിമല ബെന്നി, മേഴ്സി വർഗീസ്, ജോർജ് തോമസ്, ജോമോൻ, സി.ഡി.എസ് ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.