തിരുവല്ല : പരുമല ദേവസ്വം ബോർഡ് സ്കൂൾ ജംഗ്ഷനിൽ ആന്റോ ആന്റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റ ഉദ്ഘാടന കർമ്മം മുൻമന്ത്രി കെ.സി ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്,ബ്ലോക്ക് പഞ്ചായത്തംഗം ലിജി ആർ.പണിക്കർ, വാർഡു മെമ്പർ റോബിൻ പരുമല, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു പണിക്കർ, കോൺഗ്രസ് കടപ്ര മണ്ഡലം പ്രസിഡന്റ് തോമസ് പി.വർഗീസ്, സുജിത്ത് , അരുൺ പി.അച്ചൻകുഞ്ഞ്, ജോസ് വി.ചെറി, ബോബച്ചൻ,പീതാംബരദാസ്, ബാബു, ബേബിക്കുട്ടി, ഫിലിപ്പോസ് ടി.വി, ശ്രീദേവി എസ്,കുരുവിള വർഗീസ് എന്നിവർ സംസാരിച്ചു.