trust
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വയനാട് മേപ്പാടിയിലെ ക്യാമ്പിലെത്തിച്ച് ജീവൻരക്ഷാ മരുന്നുകളുടെ കിറ്റുകൾ മന്ത്രി വീണാ ജോർജിന് കൈമാറുന്നു

തിരുവല്ല : വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ കിറ്റുകൾ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് വയനാട് മേപ്പാടി ക്യാമ്പിലെത്തിച്ച് മന്ത്രി വീണാ ജോർജിന് കൈമാറി. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ദിനേശ്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ.അൻസിൽ സക്കറിയ, ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, ഐ.സി.എസ്.ഐ കൊച്ചി മുൻചെയർമാൻ അരുൺ കെ.കമലോൽഭവൻ എന്നിവർ നേതൃത്വം നൽകി. രണ്ടു ലോഡ് അവശ്യസാധനങ്ങളും വയനാട്ടിലെ ക്യാമ്പിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തിച്ചുനൽകി. ഈ മാസം 28ന് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി വീണ്ടും വയനാട്ടിലെ ക്യാമ്പുകളിലെത്തും. വീടുകൾ നൽകുന്നതിനെക്കുറിച്ചും ദുരന്തത്തിൽ അനാഥരായ കുട്ടികളെ സ്പോൺസർ ചെയ്യുന്നത് സംബന്ധിച്ചും കളക്ടറുമായി സംസാരിച്ചതായി ഭാരവാഹികൾ അറിയിച്ചു.