പത്തനംതിട്ട: എസ്.എൻ.ഡി.പി.യോഗം 339-ാം ഇലന്തൂർ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠാ കർമ്മവും ചതയദിനാഘോഷവും ഇന്നും നാളെയുമായി നടക്കും. 19ന് രാവിലെ 6.30ന് നടതുറക്കൽ, 9.30ന് കൂട്ട മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്കുശേഷം ജലദ്രോണി പൂജ, ഗുരു പുഷ്പാഞ്ജലി, കുംഭേശകർക്കരി, കലശപൂജ, ബ്രഹ്മകലശ പൂജ, ഭഗവതിസേവ, ലളിതാ സഹസ്രനാമാർച്ചന, വാസ്തുബലി, അധിവാസപൂജ എന്നിവ നടക്കും.
20ന് പ്രഭാതത്തിലെ പൂജകൾക്കുശേഷം 8.30നും 9.30നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ശിവഗിരി മഠം വിദ്യാനന്ദ സ്വാമി, പെരുന്ന സന്തോഷ് തന്ത്രി എന്നിവർ ചേർന്ന് അഷ്ഠബന്ധം ചാർത്തും. 12.30ന് അന്നദാനം. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ പ്രേംകുമാർ ആശംസാ പ്രസംഗം നടത്തും. 2.30ന് ചതയ ഘോഷയാത്ര ഇലവുംതിട്ടയ്ക്ക് പുറപ്പെടും. വൈകിട്ട് ദീപാരാധന, പ്രസാദ വിതരണം, നടയടയ്ക്കൽ എന്നിവ നടക്കും.